മോദിയും ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

നരേന്ദ്രമോദി, ബൈഡനെ അഭിനന്ദിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്
മോദിയും ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. തെരഞ്ഞെടുപ്പിലൂടെ ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെ വ്യാഴാഴ്ചയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബൈഡനെ അഭിനന്ദിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബൈഡനെ മോദി അഭിനന്ദിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ശ്രീവാസ്തവ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com