അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; മോദി ഇന്ന് 
രാജ്യത്തെ അഭിസംബോധന ചെയ്യും
India

അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. മെട്രോ സ‍ര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാൽ കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.

News Desk

News Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ ഭാ​ഗമായി അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

വിവിധ മന്ത്രാലയങ്ങളുടേയും വിദ​ഗ്ദ്ധസമിതികളുടേയും ശുപാര്‍ശകളുടേയും നി‍ര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്‍റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചത് . ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. മെട്രോ സ‍ര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാൽ കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും. വന്ദേഭാരത് മിഷന്‍ കൂടാതെ ചാ‍ര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസ‍ര്‍വ്വീസുകള്‍.

രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണി വരെയാക്കും. കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍, ബാറുകള്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല. 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

Anweshanam
www.anweshanam.com