ബിജെപി തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രു: തിരിച്ചടിച്ച് സ്​റ്റാലിൻ
India

ബിജെപി തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രു: തിരിച്ചടിച്ച് സ്​റ്റാലിൻ

ബിജെപി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയലേക്ക്​ തള്ളിവിട്ടിരിക്കുന്നു

News Desk

News Desk

ചെന്നൈ: തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പ്രസ്​താവനക്ക്​ മറുപടിയുമായി ഡിഎംകെ അധ്യക്ഷൻ​ എം.കെ സ്​റ്റാലിൻ. ബിജെപിയാണ് തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രുവെന്ന് സ്റ്റാലിൻ തിരിച്ചടിച്ചു.

'ബിജെപി തമിഴ്​ സംസ്​കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ്​. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്​. പക്ഷേ ബിജെപി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയലേക്ക്​ തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിെൻറ ബഹുസ്വരത ഭീഷണിയിലാക്കുകയും ചെയ്​തിരിക്കുന്നു' -സ്​റ്റാലിൻ പറഞ്ഞു.

ബിജെപി തമിഴ്​നാട്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ്​ നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാൽപര്യത്തിന്​ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക്​ അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തിരുന്നു.

Anweshanam
www.anweshanam.com