നീറ്റ് വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കണം; എംകെ സ്റ്റാലിന്‍
India

നീറ്റ് വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കണം; എംകെ സ്റ്റാലിന്‍

പരീക്ഷകള്‍ മാറ്റിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്.

News Desk

News Desk

ചെന്നൈ: നീറ്റ് പരീക്ഷ നീട്ടിവെക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന ഒഡീഷ എന്നീ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. കോവിഡ്, പ്രളയം എന്നീ ദുരന്തങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ക്ഷേമവും ഭാവിയും മുന്‍നിര്‍ത്തി നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്.

കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടെയും ശബ്ദം രാജ്യമൊട്ടാകെ എത്തിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ അദ്ദേഹം പറയുന്നു.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു.

Anweshanam
www.anweshanam.com