മുൻ കേന്ദ്ര മന്ത്രി എംജെ അക്ബറിൻ്റെ മാനനഷ്ട കേസ് ഇനി ജില്ലാ കോടതിയിൽ

മാധ്യമ പ്രവർത്തക പ്രിയ രമണി മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ലൈംഗിക ആരോപണമുന്നിയിച്ചിരുന്നു
മുൻ കേന്ദ്ര മന്ത്രി എംജെ അക്ബറിൻ്റെ മാനനഷ്ട കേസ്
ഇനി ജില്ലാ കോടതിയിൽ

മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ മാധ്യമ പ്രവർത്തക പ്രിയ രമണിയ്ക്കെതിരെ സമർപ്പിച്ച മാനനഷ്ടകേസ് റൗസ് അവന്യൂ ജില്ലാ - സെഷൻ കോടതി ജഡ്ജിന്കൈമാറി. ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനായ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് വിശാൽ പഹുജയാണ് അക്ബർ സമർപ്പിച്ച മാനനഷ്ടകേസ് ജില്ലാ - സെഷൻ കോടതി ജഡ്ജിന് കൈമാറിയത് - എഎൻഐ റിപ്പോർട്ട്.

നിയമനിർമ്മാതക്കളുമായ ബന്ധപ്പെട്ട കേസുകൾ മാത്രമാണ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് പരിഗണിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള കേസുകൾക്ക് ഉടൻ തീർപ്പുകല്പിക്കണമെന്ന സുപ്രിം കോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിലാണിത്. അതിനാൽ ഉചിതമായ ഉത്തരവിനായ് കേസ് മറ്റൊരു കോടതിക്ക് കൈമാറുകയാണ് - അക്ബറിൻ്റെ മാനനഷ്ടകേസിൽ വാദം കേൾക്കെവെ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് നിരീക്ഷിച്ചു.

മാധ്യമ പ്രവർത്തക പ്രിയ രമണി മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ലൈംഗിക ആരോപണമുന്നിയിച്ചിരുന്നു. മീടു പ്രചരണ സജീവമായിരുന്ന വേളയിലായിരുന്നു ആരോപണം.ഇതിനെതിയാണ് അക്ബറിൻ്റെ മാനനഷ്ട കേസ് .ലൈംഗികാരാപോണത്തെ തുടർന്ന് 2018 ഒക്ടോബർ 17 ന്എംജെ അക്ബറിന് കേന്ദ്ര മന്ത്രി സ്ഥാനമൊഴിയേണ്ടിവന്നു.

Related Stories

Anweshanam
www.anweshanam.com