അസം- മിസോറം അതിർത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള

സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേറ്റിരുന്നു.
അസം- മിസോറം അതിർത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള

ഐസ്വാള്‍: അസം- മിസോറം അതിർത്തി സംഘർഷം പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. നിലവിൽ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേറ്റിരുന്നു. മി​സോ​റ​മി​ലെ കോലാ​സി​ബ് ജി​ല്ല​യും ആ​സാ​മി​ലെ കാ​ചാ​ർ ജി​ല്ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം.

ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ അം​ഗ​ങ്ങ​ളെ ഇ​വി​ടെ മി​സോ​റം സ​ർ​ക്കാ​ർ വി​ന്യ​സി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മിസോറാമിലെ വൈ​രെം​ഗ്തേ​യി​ൽ ഒ​ത്തു​ചേ​ർ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ ആ​സാ​മി​ൽ​നി​ന്നു​ള്ള​വ​ർ ആ​ക്ര​മി​ക്കു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

ഇ​തി​നു തി​രി​ച്ച​ടി​യാ​യി വൈ​രെ​ഗ്തേ നി​വാ​സി​ക​ൾ, ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം അസാമിലെ ലൈ​ലാ​പു​ർ നി​വാ​സി​ക​ളു​ടെ 20 കു​ടി​ലു​ക​ളും സ്റ്റാ​ളു​ക​ളും തീ​വ​ച്ചു. ഇതോടെ രൂക്ഷമായ സം​ഘ​ർ​ഷം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു.

Related Stories

Anweshanam
www.anweshanam.com