മിസോറാമിൽ ശക്തമായ ഭൂചലനം
India

മിസോറാമിൽ ശക്തമായ ഭൂചലനം

ഐസ്വാളില്‍ നിന്നും 25 കിലോ മീറ്റര്‍ വടക്ക് കിഴക്ക് മാറി 35 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

News Desk

News Desk

ഐസ്വാള്‍: മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് 4.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐസ്വാളില്‍ നിന്നും 25 കിലോ മീറ്റര്‍ വടക്ക് കിഴക്ക് മാറി 35 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

അയല്‍ സംസ്ഥാനങ്ങളായ അസ്സം, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്ന് രാവിലെ ജമ്മു കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com