യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പതിനഞ്ചുകാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു

പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ്.
യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പതിനഞ്ചുകാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു

ലക്‌നൗ: യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. കുട്ടിയ്ക്ക് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

ഇതിനുശേഷം പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ മറ്റൊരു പീഡനം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്‌നൗവില്‍ സ്ഥിരതാമസക്കാരിയായ നേപ്പാള്‍ സ്വദേശിയായ 22 കാരിയാണ് പീഡനത്തിനിരയായത്. സുഹൃത്തായ യുവാവ് ലഹരി മരുന്ന് നല്‍കിയശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു. യുപി പൊലീസില്‍ പരാതി നല്‍കാന്‍ ഭയന്ന് 800 കിലോമീറ്ററോളം സഞ്ചരിച്ച് നാഗ്പൂരിലെത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുമായി പൊലീസ് സംഘം ലക്നൗവിലേയ്ക്കു തിരിച്ചിരുന്നു.

യുപിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തിന് ശേഷം യുപി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Related Stories

Anweshanam
www.anweshanam.com