'ഓക്‌സിജനല്ല, നല്ല അടി കിട്ടും'; പരാതിക്കാരനോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി

'ഓക്‌സിജനല്ല, നല്ല അടി കിട്ടും'; പരാതിക്കാരനോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആള്‍ക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ്​ പ​േട്ടലിന്‍റെ ഭീഷണി. തന്റെ അമ്മയ്ക്ക് മതിയായ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നായിരുന്നു മന്ത്രിയോട് ഇയാള്‍ ആവശ്യപ്പെട്ടത്.

തങ്ങള്‍ക്ക് മതിയായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിച്ചില്ലെന്നും വെറും അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യമാക്കിയതെന്നും ഇതിലും നല്ലത് ഓക്‌സിജന്‍ തരില്ലെന്നു പറയുന്നതായിരുന്നുവെന്നും പരാതിക്കാരന്‍ മന്ത്രിയോട് പറഞ്ഞു.

'ഇങ്ങനെയെക്കെ സംസാരിച്ചാല്‍ രണ്ട്​ അടിയായിരിക്കും കിട്ടുക', എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മധ്യ​പ്രദേശ​ിലെ ദമോഹിലെ ജില്ലാ ഹോസ്​പിറ്റലില്‍ നടന്ന സംഭവത്തിന്‍റെ വിഡ​ിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്​​.

'അതെ, അത് തന്നെയാണ് അവസാനം തനിക്ക് ലഭിക്കാന്‍ പോകുന്നതെന്നു' പരാതിക്കാരന്‍ മന്ത്രിയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

'നിങ്ങള്‍ക്ക്​ ആരെങ്കിലും ഓക്​സിജന്‍ നിഷേധിച്ചോ' എന്ന്​ മന്ത്രി ചോദിക്കുന്നുണ്ട്​. ആശുപത്രിക്കാര്‍ ഓക്​സിജന്‍ നിഷേധിച്ചെന്നും ഒരു സിലിണ്ടര്‍ അഞ്ച്​ മിനിറ്റ്​ നേരത്തേക്കേ കിട്ടിയുള്ളൂ​െയന്നുമാണ്​ അയാളുടെ മറുപടി. ആര്‍ക്കും സഹായം നിഷേധിക്കുന്നില്ലെന്നും പരാതിക്കാരന്‍ ഉചിതമായ ഭാഷ ഉപയോഗിക്കണമായിരുന്നെന്നുമാണ്​ പിന്നീട്​ മന്ത്രി ചൂണ്ടിക്കാട്ടിയത്​.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ മധ്യപ്രദേശിലെ പ്രധാന കോവിഡ് ആശുപത്രികളില്‍ ഒന്നായ ദമോ ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ സംഭരണ മുറി ബലം പ്രയോഗിച്ച് തുറന്ന് ജനങ്ങള്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായികുന്നു സംഭവം. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്ക് നല്‍കാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്‌സിജനാണ് ജനങ്ങള്‍ തലയിലേറ്റി കൊണ്ടു പോയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com