ശ്രീനഗറില്‍ വീണ്ടു ഭീകരാക്രമണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു

പി.ഡി.പി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനു സമീപമായാണ് വെടിവെയ്പ്പുണ്ടായത്
ശ്രീനഗറില്‍ വീണ്ടു ഭീകരാക്രമണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗര്‍ നട്ടിപ്പാര മേഖലയിലാണ് പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.

പി.ഡി.പി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനു സമീപമായാണ് വെടിവെയ്പ്പുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനാംഗമായ മന്‍സൂര്‍ അഹമ്മദാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com