കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ഓപ്പറേഷന്‍ മെഡല്‍ - 2020 പ്രഖ്യാപിച്ചു

ഇന്നാണ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ഓപ്പറേഷന്‍ മെഡല്‍ - 2020 പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ഓപ്പറേഷന്‍ മെഡല്‍ - 2020 പ്രഖ്യാപിച്ചു. ഇന്നാണ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് - എഎന്‍ഐ റിപ്പോര്‍ട്ട്.

ആഭ്യന്തര മന്ത്രാലയ ലിസ്റ്റ് പ്രകാരം ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മെഡല്‍ അര്‍ഹര്‍. 2019 ജൂലായ് 18, 2020 ജനുവരി ഒന്ന് എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രവര്‍ത്തികളാണ് മെഡല്‍ അവാര്‍ഡുചെയ്യപ്പെടുന്നതിനുള്ള അര്‍ഹത നേടികൊടുത്തത്. കര്‍ണ്ണാടകത്തില്‍ നിന്ന് ആറ് ഉദ്യോഗസ്ഥര്‍.ഗുജറാത്ത് - അഞ്ച്, തമിഴ്‌നാട് - അഞ്ച്, കേരളം - എട്ട് ഉദ്യോഗസ്ഥരാണ് ആഭ്യന്തര മന്ത്രാലയ പ്രത്യേക ഓപ്പറേഷന്‍ മെഡലുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്.

പ്രത്യേക വേളയിലെ ഉദ്യോഗസ്ഥ രുടെ പ്രത്യേക പ്രവര്‍ത്തികളിലെ മികവ് മുന്‍നിറുത്തിയാണ് അവാര്‍ഡ് നിര്‍ണയം. ദേശീയ ഗസറ്റില്‍ അവാര്‍ഡുകള്‍ അടുത്തു തന്നെ പ്രസി ദ്ധപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡികെ ഘോഷ് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com