മെഹബൂബയുടെ കരുതല്‍ തടങ്കല്‍ എക്കാലത്തേക്കും തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി

മെഹബൂബയുടെ മകള്‍ ലിത്ജ മുഫ്ത്തിയുടെ പുതുക്കിയ ഹര്‍ജിവര പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
മെഹബൂബയുടെ കരുതല്‍ തടങ്കല്‍ എക്കാലത്തേക്കും തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ജമ്മു കശ്മീര്‍ പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്ത്തിയുടെ ജയില്‍വാസം എക്കാലത്തേക്കും തുടരുവാനാകില്ലെന്ന് സുപ്രീം കോടതി. മെഹബൂബയുടെ മകള്‍ ലിത്ജ മുഫ്ത്തിയുടെ പുതുക്കിയ ഹര്‍ജിവര പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ജയില്‍ ശിക്ഷക്ക് പകരം ബദല്‍ എന്തെന്ന് ആരായണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് ഇന്ന് (സെപ്തംബര്‍ 29 ) സുപ്രീം കോടതി നിര്‍ദ്ദേശിച്ചു - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ജമ്മു കശ്മിര്‍ സുരക്ഷ നിയമമനുസരിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചു മുതല്‍ മെഹബൂബ തടങ്കിലിലാണ്. ജമ്മു കശ്മീര്‍ പ്രത്യേക പദവി - ആര്‍ട്ടിക്കര്‍ 370- റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു തടങ്കല്‍.

മകള്‍ക്കും മകനും തടങ്കലില്‍ കഴിയുന്ന മെഹബൂബയെ കാണാന്‍ കോടതി അനുമതി നല്‍കി. പാര്‍ട്ടി അദ്ധ്യക്ഷയെന്ന നിലയില്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുവാനുള്ള അപേക്ഷ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാനുള്ള അനുമതി മെഹബൂബക്ക് നല്‍കി. ജഡ്ജിമാരായ എസ് കെ കൗവുള്‍ - ഋഷികേഷ് റോയി രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Related Stories

Anweshanam
www.anweshanam.com