ജില്ലാ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരും; ആരോഗ്യവകുപ്പ് മന്ത്രി

ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്, ഝജ്ജാര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തികളിലാണ് നിയന്ത്രണം കൊണ്ടു വരുന്നത്.
ജില്ലാ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരും; ആരോഗ്യവകുപ്പ് മന്ത്രി
Jasbir malhi

ഹരിയാന: കോവിഡ് രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്.

ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്, ഝജ്ജാര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തികളിലാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കോവിഡ് ബാധയുടെ 80 ശതമാനവും ഈ ഭാഗങ്ങളിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ഇതുവരെ 21,894 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 16,602 പേര്‍ രോഗമുക്തരായി. 4,984 പേരാണ് ചികിത്സയിലാണ്. ഇതുവരെ 308 പേര്‍ മരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com