പ​ഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തം: 21 മ​ര​ണം;അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
India

പ​ഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തം: 21 മ​ര​ണം;അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

അ​മൃ​ത്സ​ര്‍, ഗു​ര്‍​ദാ​സ്പു​ര്‍, ബ​ട്ടാ​ല, താ​ണ്‍ ത​ര​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു വി​ഷ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്

By News Desk

Published on :

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ഷ​മ​ദ്യം ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് 21 പേ​രാ​ണു മ​രി​ച്ച​ത്. അ​മൃ​ത്സ​ര്‍, ഗു​ര്‍​ദാ​സ്പു​ര്‍, ബ​ട്ടാ​ല, താ​ണ്‍ ത​ര​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു വി​ഷ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ജു​ഡി​ഷ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. വ്യാ​ജ​മ​ദ്യ​നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യ്ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. മു​ച്ച​ല്‍ ഗ്രാ​മ​വാ​സി​യാ​യ ബ​ല്‍​വീ​ന്ദ​ര്‍ കൗ​റി​നെ​യാ​ണു കൊ​ല​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അമൃത്സര്‍ റൂറലില്‍ നിന്നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമൃത്സര്‍ റൂറല്‍ എസ്.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമൃത്സര്‍ റൂറലില്‍ നിന്നാണ്. ജൂലൈ 29നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 30 വൈകുന്നേരത്തോടെ രണ്ട് പേര്‍ കൂടി മരിച്ചു.

തുടര്‍ന്ന് ബാട്‌ല, മുചാല്‍ മേഖലകളില്‍ രണ്ട് പേര്‍ വീതം ആകെ നാല് പേര്‍ മരിച്ചു. ഇന്ന് അഞ്ച് പേര്‍ ബാട്‌ലയില്‍ മരിച്ചു. ടാന്‍ ടന്‍ മേഖലയില്‍ നാല് പേരും ഇന്ന് മരിച്ചു. ആകെ മരിച്ച 21 പേരില്‍ പത്ത് പേരും അമൃത്സര്‍ റൂറലില്‍ നിന്നുള്ളവരാണ്.

Anweshanam
www.anweshanam.com