മ​ണി​പ്പൂ​രി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31വ​രെ നീ​ട്ടി
India

മ​ണി​പ്പൂ​രി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31വ​രെ നീ​ട്ടി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം

News Desk

News Desk

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ സ​മ്പൂ​ര്‍​ണ‌ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ണി​പ്പൂ​രി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ലാ​യി​രം പി​ന്നി​ട്ടി​രു​ന്നു.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,838 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. 4,198 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. അ​തി​ല്‍ 2,360 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 13 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു.

Anweshanam
www.anweshanam.com