എംഎൽഎമാർ കോൺഗ്രസിലേക്ക്; മണിപ്പൂരിൽ ബിജെപി സർക്കാർ വീണേക്കും
India

എംഎൽഎമാർ കോൺഗ്രസിലേക്ക്; മണിപ്പൂരിൽ ബിജെപി സർക്കാർ വീണേക്കും

മൂന്ന്​ ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച്‌​ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറ്​ എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

M Salavudheen

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മൂന്ന്​ ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച്‌​ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതു കൂടാതെ ആറ്​ എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്​തതോടെയാണ് എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള​​ ബി.ജെ.പി സർക്കാർ താഴെ വീണേക്കും.

ഉമുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരാണ്​ രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഇവരെ കൂടാതെ നാഷണല്‍ പീപ്പിള്‍സ്​ പാര്‍ട്ടിയുടെ നാല്​ എം.എല്‍.എമാരും തൃണമൂല്‍ എം.എല്‍.എയും സ്വതന്ത്ര എം.എല്‍.എയുമാണ്​ പിന്തുണ പിന്‍വലിച്ചത്​. ഇതോടെ എന്‍.ഡി.എ സര്‍ക്കാറിനെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ എണ്ണം 23 ആയി ചുരുങ്ങി. ഇതോടെ സർക്കാരിന്റെ മുന്നോട്ട് പോകുന്ന കാര്യം പരുങ്ങലിലായി.

60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസാണ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്​. ബി.ജെ.പിക്ക്​ 21 സീറ്റാണ്​ ലഭിച്ചത്​. എന്നാല്‍ എന്‍.പി.പി, എന്‍.പി.എഫ്​, എല്‍.ജി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Anweshanam
www.anweshanam.com