ഡൽഹിയിലെ നിർബന്ധിത ക്വാറൻറീൻ ഉത്തരവ്​ പിൻവലിച്ചു
India

ഡൽഹിയിലെ നിർബന്ധിത ക്വാറൻറീൻ ഉത്തരവ്​ പിൻവലിച്ചു

വിവാദ ഉത്തരവിനെതിരേ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചത്

By News Desk

Published on :

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് രോഗികള്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ഉത്തരവ് പിന്‍വലിച്ചു. വിവാദ ഉത്തരവിനെതിരേ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചത്.

രാജ്യമെമ്പാടുമുള്ള രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ മതിയെന്ന് ഐ.സി.എം.ആർ നിർദേശമുള്ളപ്പോൾ ഡൽഹിയിൽ പ്രത്യേക ഉത്തരവെന്തിനാണെന്നായിരുന്നു കെജ്​രിവാളിൻെറ ചോദ്യം. ഡൽഹിയിൽ ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണ്. ഇവരെ ക്വാറന്‍റീൻ ചെയ്യാനുള്ള സൗകര്യം എങ്ങനെ ഒരുക്കുമെന്ന്​ ഡൽഹി ദുരന്ത നിവാരണ സമിതി യോഗത്തിനിടെ കെജ്​രിവാൾ ചോദിച്ചിരുന്നു.

കോവിഡ് രോഗികളെ ഹോം ക്വാറന്റീന് അയക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നല്‍കണമെന്ന ഉത്തരവ് വെള്ളിയാഴ്ചയാണ് ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്.

അതേസമയം ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. 2035 പേരാണ് മരിച്ചത്. 23,569 പേർ രോഗമുക്തി നേടിയപ്പോൾ 27,512 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com