ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്

അതിർത്തി വിഷയത്തിൽ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്

ന്യൂഡൽഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. അതിർത്തി വിഷയത്തിൽ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യക്കറിയാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്ന വര്‍ഷമാണിതെന്ന് നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞു. പ്രതിസന്ധികളില്‍ തോല്‍ക്കാന്‍ പാടില്ലെന്നും തളരരുതെന്നും മോദി പറഞ്ഞു.

അതിര്‍ത്തിയില്‍ ചില അയല്‍രാജ്യങ്ങള്‍ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്നും സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com