'കോവാക്സിന്‍' മനുഷ്യനില്‍ പരീക്ഷിച്ച് ഇന്ത്യ; ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ത​യാ​റാ​കു​ന്നു

മുപ്പത് വയസുള്ള പുരുഷനാണ് വാക്സിന്‍ നല്‍കിയത്. 0.5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നല്‍കിയത്
'കോവാക്സിന്‍' മനുഷ്യനില്‍ പരീക്ഷിച്ച് ഇന്ത്യ; ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ത​യാ​റാ​കു​ന്നു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍ ഡല്‍ഹി എയിംസില്‍ പരീക്ഷിച്ചു. മുപ്പത് വയസുള്ള പുരുഷനാണ് വാക്സിന്‍ നല്‍കിയത്. 0.5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നല്‍കിയത്. രണ്ടാഴ്ച ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കും. ശേഷം അടുത്ത ഡോസ് നല്‍കും. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പൂ​ര്‍​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഐ​സി​എം​ആ​റു​മാ​യും നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ചു ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​ത് ബ​യോ​ടെ​കാ​ണ് കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​ത്. വാ​ക്സി​ന്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ പ്ര​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ടെ​സ്റ്റു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​ഞ്ചു പേ​രെ​യാ​ണു വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 3500 പേ​ര്‍ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിന്‍ ഇന്നലെ ചെന്നൈ എസ് ആര്‍ മെഡിക്കല്‍ കോളേജിലും പരീക്ഷിച്ചിരുന്നു.

ബയോ പോളിയോ, എച്ച്എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരെയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്‌സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ് ഭാരത് ബയോടെക്.

Related Stories

Anweshanam
www.anweshanam.com