നേതാജിയുടെ ആസൂത്രണ കമ്മീഷൻ എന്ന ആശയം ഇല്ലാതാക്കിയത്​ ബിജെപിയെന്ന്​ മമത ബാനര്‍ജി

ഈ റിപബ്ലിക്​ ദിനത്തിലെ പരേഡ്​ സുഭാഷ്​ ചന്ദ്രബോസിനായി സമർപ്പിക്കും.
നേതാജിയുടെ ആസൂത്രണ കമ്മീഷൻ എന്ന ആശയം ഇല്ലാതാക്കിയത്​ ബിജെപിയെന്ന്​ മമത ബാനര്‍ജി

കൊൽക്കത്ത: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. രാജാറഹാതിൽ സുഭാഷ്​ ചന്ദ്രബോസിനായി സ്​മാരകമൊരുക്കുമെന്നും അദ്ദേഹത്തിന്‍റെ പേരിൽ യൂണിവേഴ്​സിറ്റി തുടങ്ങുമെന്നും മമത പറഞ്ഞു.

യൂണിവേഴ്​സിറ്റിയുടെ നിർമാണ ചെലവ്​ പൂർണമായും സംസ്ഥാന സർക്കാരാണ്​ വഹിക്കുക. വിദേശ യൂണിവേഴ്സിറ്റുകളുമായി സുഭാഷ്​ ചന്ദ്രബോസ്​ സർവകലാശാലക്ക്​ സഹകരണമുണ്ടാവുമെന്നും അവർ പറഞ്ഞു. ഈ റിപബ്ലിക്​ ദിനത്തിലെ പരേഡ്​ സുഭാഷ്​ ചന്ദ്രബോസിനായി സമർപ്പിക്കുമെന്നും മമത വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ ആസൂത്രണ കമ്മീഷൻ, നാഷണൽ ആർമി എന്നിവക്ക്​ രൂപം കൊടുത്തത്​ സുഭാഷ്​ ചന്ദ്രബോസായിരുന്നു. ഇതിൽ ആസൂത്രണ കമ്മീഷൻ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കിയത്​ ബിജെപി സർക്കാറാണെന്നും മമത കുറ്റപ്പെടുത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com