
കൊല്‍ക്കത്ത: ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ മമതാ ബാനര്‍ജി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഹാല്‍ഡിയ ജില്ലയിലെ വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും.
അതേസമയം, മുഖ്യമന്ത്രി മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍നിന്ന് മമത ബാനര്‍ജി ഇറങ്ങിപ്പോയിരുന്നു. ബിജെപി അനുകൂലികള്‍ ജയ് ശ്രീറാം മുഴക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഇന്ന് ഹാല്‍ഡിയ ജില്ലയില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഒഴിവാക്കുന്നതെന്നാണ് സൂചന.