ത​മി​ഴ്നാ​ട്ടി​ല്‍ ആനയ്ക്ക് മലയാളി പാപ്പാന്മാരുടെ ക്രൂരമര്‍ദനം

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​നി​ല്‍​കു​മാ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും ചേ​ര്‍​ന്നാ​ണ് ആ​ന​യെ മ​ര്‍​ദി​ച്ച​ത്
ത​മി​ഴ്നാ​ട്ടി​ല്‍ ആനയ്ക്ക് മലയാളി പാപ്പാന്മാരുടെ ക്രൂരമര്‍ദനം
പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ആ​ന​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച്‌ മ​ല​യാ​ളി പാ​പ്പാന്മാ​ര്‍. കോ​യ​മ്ബ​ത്തൂ​രി​ലെ തേ​ക്കും​പെ​ട്ടി​യി​ല്‍ സു​ഖ​ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച ആ​ന​യെ​യാ​ണ് പാ​പ്പാന്മാ​ര്‍ മ​ര്‍​ദ്ദി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​നി​ല്‍​കു​മാ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും ചേ​ര്‍​ന്നാ​ണ് ആ​ന​യെ മ​ര്‍​ദി​ച്ച​ത്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ കാ​ലി​ല്‍ ആ​ന ച​വി​ട്ടി എ​ന്ന​താ​ണ് മ​ര്‍​ദ​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

ആ​ന​യെ ച​ങ്ങ​ല കൊ​ണ്ട് കെ​ട്ടി​യി​ട്ട ശേ​ഷം ഇ​രു​വ​രും ഇ​രു​വ​ശ​ത്താ​യി നി​ന്ന് ആ​ന​യു​ടെ കാ​ലി​ല്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com