കൊല്ലപ്പെട്ടത് രണ്ട് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍; സ്ഥിരീകരണവുമായി ചൈന

1979ന് ശേഷം ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ടത് രണ്ട് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍; സ്ഥിരീകരണവുമായി ചൈന

ന്യൂ ഡല്‍ഹി: ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് കമാന്‍ഡിംഗ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈന മരണം സ്ഥിരീകരിക്കുന്നത്. നേരത്തെ ചൈനയുടെ കമാന്‍ഡിംഗ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന ഇത് സ്ഥിരീകരിച്ചിരുന്നില്ല.

20ല്‍ താഴെ ചൈനീസ് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1979ന് ശേഷം ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെടുന്നത്.

ജൂണ്‍ 15നാണ് ഗാല്‍വാനില്‍ ഇരുവിഭാഗം സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചൈന പുറത്തുവിട്ടിരുന്നില്ല.

35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വികെ സിംഗും പറഞ്ഞിരുന്നു. അതെസമയം, അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിനായി നയതന്ത്ര ഇടപെടല്‍ തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com