കങ്കണയുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷക്കെതിരെ മഹുവ മോയ്ത്ര

പൊലീസ് ജനസംഖ്യാനുപാതത്തില്‍ എഴുപത്തൊന്ന് രാജ്യങ്ങളിലെ ഏറ്റവും പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ
കങ്കണയുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷക്കെതിരെ മഹുവ മോയ്ത്ര

മുംബൈ: ബോളിവുഡ് നടി കങ്കണ റാണട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ വിമർശനവുമായി തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്ര. രാജ്യത്ത് പൊലീസും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഒരു ലക്ഷം പേര്‍ക്ക് 138 പേര്‍ ആയിരിക്കെയാണ് ബോളിവുഡ് ട്വിറ്റര്‍ സെലിബ്രിറ്റിക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നതെന്ന് അവർ ആരോപിച്ചു.

പൊലീസ് ജനസംഖ്യാനുപാതത്തില്‍ എഴുപത്തൊന്ന് രാജ്യങ്ങളിലെ ഏറ്റവും പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മഹുവ മോയ്ത്ര പറയുന്നു. രാജ്യത്തെ വിഭവങ്ങള്‍ മറ്റ് രീതികളില്‍ ചെലവിട്ടുകൂടേ ആഭ്യന്തരമന്ത്രീ എന്നും മഹുവ മോയ്ത്ര ട്വീറ്റിലൂടെ ചോദിക്കുന്നു.

സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനവുമായി സജീവമാണ് കങ്കണ റണൌട്ട്. നേരത്തേ മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച്‌ കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നുണ്ടായ വാക് പോരിന്റെ പേരിലാണ് കേന്ദ്രം കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ അനുവദിച്ചത്. എന്‍സിപിയെയും ശിവസേനയെയും നിരന്തരം വിമര്‍ശിച്ചതിന്റെ പ്രതിഫലമാണ് കങ്കണയുടെ വൈ പ്ലസ് സുരക്ഷയെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

Related Stories

Anweshanam
www.anweshanam.com