മഹാരാഷ്ട്രയിൽ ഇന്ന് 68 ,631 പേർക്ക് കോവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6 ,70, 388 ആയി.
മഹാരാഷ്ട്രയിൽ ഇന്ന് 68 ,631 പേർക്ക് കോവിഡ്

മുംബൈ; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 68 ,631 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 503 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6 ,70, 388 ആയി. മുംബൈയിൽ ഇന്ന് 8479 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.53 മരണം കൂടി കോവിഡ് മൂലമുണ്ടായി.

തമിഴ്‌നാട്ടിൽ ഇന്ന് 10 ,723 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 70 ,391 സജീവകേസുകളുണ്ട്. 42 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഗുജറാത്തിൽ ഇന്ന് 10 ,340 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com