മഹാരാഷ്ട്രയില്‍ 15,738 പുതിയ കോവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 5344; കര്‍ണാടകയില്‍ 7,339
ആന്ധ്രയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി
മഹാരാഷ്ട്രയില്‍ 15,738 പുതിയ കോവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 5344; കര്‍ണാടകയില്‍  7,339

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12,24,380 ആയി. നിലവില്‍ 2,74,623 പേരാണ് ചികിത്സയിലുള്ളത്.

344 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 33,015 ആയി. 2.7 ശതമാനമാണ് മരണനിരക്ക്.

സംസ്ഥാനത്ത് 32,007 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതുവരെ രോഗമുക്ത നേടിയവരുടെ എണ്ണം 9,16,348 ആയി. 74.84 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5344 പുതിയ കേസുകളാണ്. 5492 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 60 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം 5,47,337 ആയി ഉയര്‍ന്നു. 4,91,971 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 8,871 പേരാണ് തമിഴ്‌നാട്ടില്‍ മരണത്തിന് കീഴടങ്ങിയത്.

കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 7,339 പുതിയ കോവിഡ് 19 കേസുകള്‍. 9925 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 122 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. സംസ്ഥാനത്ത് 5,26,876 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരില്‍ 4,23,377 പേര്‍ രോഗമുക്തരായി. ആകെ മരണം 8,145 ആണ്. നിലവില്‍ 95,335 പേര്‍ ചികിത്സയിലാണ്.

ആന്ധ്രയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. ഇന്ന് 6,235 കോവിഡ് കേസുകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 5410 പേരാണ് കോവിഡ് മൂലം മരിച്ചത്. 74,518 പേര്‍ ചികിത്സയിലാണ്.

Related Stories

Anweshanam
www.anweshanam.com