മഹാരാഷ്ട്രയില്‍ 10,441 പേര്‍ക്കു കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 5975 പുതിയ രോഗികൾ

മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി
മഹാരാഷ്ട്രയില്‍ 10,441 പേര്‍ക്കു കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 5975 പുതിയ രോഗികൾ

മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്ച 10,441 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 258 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ഇതില്‍ 4,88,271 പേര്‍ രോഗമുക്തി നേടിയെന്നും നിലവില്‍ 1,71,542 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 3.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.

അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 690 പേര്‍ ഇന്ന് രോഗമുക്തി നേടുകയും 34 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,36,348 ആയി. ഇതില്‍ 18,565 എണ്ണം സജീവ കേസുകളാണ്. 1,10,069 പേര്‍ രോഗമുക്തി നേടിയെന്നും ഇതുവെ 7,419 പേരാണ് മുംബൈയില്‍ മാത്രം മരിച്ചതെന്നും ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5975 പുതിയ കോവിഡ് 19 കേസുകള്‍. 97 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,79,385 ആയി ഉയര്‍ന്നു. 3,19,327 പേരാണ് തമിഴ്‌നാട്ടില്‍ രോഗമുക്തി നേടിയത്. 6,517 പേര്‍ മരിച്ചു. നിലവില്‍ 53,541 പേരാണ് ചികിത്സയിലുളളത്.

കര്‍ണാടകയിലും ആറായിരത്തിനടുത്ത് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 5938 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 4,996 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2126 കേസും ബെംഗളുരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് 2,77,814 പേര്‍ക്കാണ് കോവിഡ് ബാധ ഇതുവരെ സ്ഥിരീകരിച്ചത്. ഇവരില്‍ 1,89,564 പേര്‍ രോഗമുക്തി നേടി. 4683 പേര്‍ മരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com