കോവിഡ്: മഹാരാഷ്ട്രയില്‍ 22,084 പേര്‍ക്കുകൂടി രോഗം; തമിഴ്‌നാട്ടില്‍ 5,495 പുതിയ കേസുകള്‍
India

കോവിഡ്: മഹാരാഷ്ട്രയില്‍ 22,084 പേര്‍ക്കുകൂടി രോഗം; തമിഴ്‌നാട്ടില്‍ 5,495 പുതിയ കേസുകള്‍

ആന്ധ്രാപ്രദേശില്‍ 9,901 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 22,084 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,37,765 ആയി. പുതുതായി 391 മരണം റിപ്പോര്‍ട്ട് ചെയ്തതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

2,79,768 രോഗികള്‍ നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയില്‍ തുടരുകയാണ്. 7,28,768 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 13,489 പേര്‍ രോഗമുക്തി നേടി. 70.2 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,97,066 ആയി. ആകെ മരണം 8,307 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 76 പേര്‍ മരിച്ചു.

നിലവില്‍ സംസ്ഥാനത്ത് 47,110 പേരാണ് ചികിത്സയിലുള്ളത്. 4,41,649 പേര്‍ ഇതുവരെ രോഗമുക്തരായി. 6,227 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. 56,19,012 പേരിലാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ ദിനംപ്രതിയുള്ള പരിശോധനയുടെ എണ്ണം 90000 ത്തിനടുത്താണ്.

ആന്ധ്രാപ്രദേശില്‍ 9,901 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,57,587 ആയി ഉയര്‍ന്നു. മരണസംഖ്യ 4846 ആയി. 95,733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,57,008 പേര്‍ ഇതുവരെ രോഗമുക്തരായി.

ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,321 പേര്‍ക്ക് രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,069 ആയി വര്‍ധിച്ചതായി ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു.

24 മണിക്കൂറിനിടെ 28 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 2.20 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ഇതുവരെ 4,715 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്. 1,81,295 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 3,141 പേരും ഇന്ന് രോഗമുക്തരായവരാണ്. 28,059 രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

Anweshanam
www.anweshanam.com