
മുംബൈ: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. 300 പേര് മരിക്കുകയും ചെയ്തു. ഇതുവരെ 16,142 പേരാണ് മരിച്ചത്.
ഇന്ന് മാത്രം മഹാരാഷ്ട്രയില്‍ 12,326 പേര് രോഗമുക്തി നേടി. ഇതുവരെ 2,99,356 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,42,151 സജീവ കേസുകളുണ്ട്. നിലവില്‍ 9,44,442 പേരാണ് ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. 43,906 പേര് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്.
അതേസമയം, തമിഴ്നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര് രോഗമുക്തരാവുകയും 108 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,68,285 ആയി. ഇതില്‍ 2,08,784 പേര് രോഗമുക്തി നേടി. 55,152 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 4,349 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതിനോടകം കോവിഡ് കാരണം ജീവന് നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.