മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ ഇന്ന് 5883 പേര്‍ക്ക് രോഗം
India

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ ഇന്ന് 5883 പേര്‍ക്ക് രോഗം

തമിഴ്‌നാട്ടില്‍ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി

News Desk

News Desk

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ന്നു. ഇ​ന്ന് മാ​ത്രം 12,822 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടി​യ ക​ണ​ക്കാ​ണി​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,03,084 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 275 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു. 17,367 പേ​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

11,082 രോ​ഗി​ക​ള്‍ ഇ​ന്ന് രോ​ഗം ഭേ​ദ​പ്പെ​ട്ട് ആ​ശു​പ​ത്രി​വി​ട്ടു. നി​ല​വി​ല്‍ 1,47,048 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

തമിഴ്‌നാട്ടില്‍ പുതിയതായി 5883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. 4808 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53,481.

ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com