കോവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 30,535 പുതിയ കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു
കോവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 30,535 പുതിയ കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 30,535 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. 3,779 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു. 362,675 പേര്‍ക്ക് ഇതുവരെ മുംബൈയില്‍ കോവിഡ് പിടിപെട്ടിട്ടുണ്ട്. നാഗ്പുരിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3614 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

24,79,682 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,14,867 പേര്‍ ഇതിനോടകം രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 11,314 പേര്‍ രോഗമുക്തി നേടി. 89.32 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com