മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍

മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കര്‍ റാവു ഗഡാക്കിന്റെ സഹോദരന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി.
മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍
K V N Rohit

മുംബൈ: മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കര്‍ റാവു ഗഡാക്കിന്റെ സഹോദരന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. യശ്വന്ത് സമാജിക് പ്രതിഷ്ഠാനിന്റെ പ്രസിഡന്റ് പ്രശാന്ത് ഗഡാക്കിന്റെ ഭാര്യ സനുഷ ഗൗരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ചാണ് അഹ്മദ് നഗറിലെ വസതിയില്‍ സനുഷയെ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അതേസമയം,തോപ്ഖാന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com