കോവിഡ്: മഹാരാഷ്ട്രയില്‍ 8,522 പുതിയ രോഗികള്‍; ആന്ധ്രാപ്രദേശില്‍ 4,622; കര്‍ണാടകയില്‍ 8,191

മഹാരാഷ്ട്രയില്‍ ഇന്ന് 187 പേര്‍ മരിച്ചു
കോവിഡ്: മഹാരാഷ്ട്രയില്‍ 8,522 പുതിയ രോഗികള്‍; ആന്ധ്രാപ്രദേശില്‍ 4,622; കര്‍ണാടകയില്‍ 8,191

മുംബൈ: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 8,522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 15,356 പേര്‍ രോഗമുക്തി നേടുകയും 187 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 15,43,837 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 12,97,252 പേര്‍ രോഗമുക്തി നേടുകയും 40,701 പേര്‍ മരിക്കുകയും ചെയ്തു.

2,05,415 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടി. 35 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,14,427 പേര്‍ രോഗമുക്തി നേടി. 6,291 പേര്‍ മരിച്ചു. നിലവില്‍ 42,855 സജീവ കേസുകളാണ് ഉള്ളത്.

കര്‍ണാടകയില്‍ ചൊവ്വാഴ്ച 8,191 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10,421 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ 87 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 7,26,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,02,505 പേര്‍ രോഗമുക്തി നേടി. 10,123 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 1,13,459 സജീവ കേസുകളാണ് ഉള്ളത്.

Related Stories

Anweshanam
www.anweshanam.com