മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

സ്‌കൂളുകള്‍, കോളേജുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

മുംബൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി.

നേരത്തെ ഈ മാസം ആദ്യം അന്‍പത് ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഹോട്ടലുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

ജൂണ്‍ 15 മുതല്‍ അടിയന്തിര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിനുകള്‍ പുനരാരംഭിച്ചിരുന്നു. നിലവില്‍ 10 ലേഡീസ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 1,410 സ്പെഷ്യല്‍ സബര്‍ബന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്

Related Stories

Anweshanam
www.anweshanam.com