മഹാരാഷ്ട്രയില്‍ ഇന്ന് 63,729 പേര്‍ക്ക് രോഗം‍; ഡല്‍ഹിയില്‍ 19,486 കേസുകള്‍

നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്
മഹാരാഷ്ട്രയില്‍ ഇന്ന് 63,729 പേര്‍ക്ക് രോഗം‍; ഡല്‍ഹിയില്‍ 19,486 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 398 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതര്‍. ഇന്ന് 45,335 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 30,04,391 ആയി. മരിച്ചവരുടെ എണ്ണം 59,551 ആയി. സജീവകേസുകള്‍ 6,38,034 ആണ്.

നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ്. 141 പേര്‍ മരിച്ചു. ഇന്ന് 12,649 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേര്‍ രോഗമുക്തരായി. 11,793 പേര്‍ മരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു

No stories found.
Anweshanam അന്വേഷണം
www.anweshanam.com