കോവിഡ്: മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
കോവിഡ്: മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികര്‍ക്ക് ചൊവ്വാഴ്ച മുതല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com