ഒരു മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി

ഒരു മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി

മുംബൈ: കോവിഡ്​ രോഗബാധ തീവ്രമായി തുടരുന്ന മഹാരാഷ്​ട്രയിൽ ദിവസങ്ങൾക്ക്​ ശേഷം രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 48,621 പേർക്കാണ്​ മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47,71,022 ആയി ഉയർന്നു. 567 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 70,851 ആയി ഉയർന്നു.

ഒരു മാസം മുൻപ് ഏപ്രിൽ മൂന്നിനാണ്​ ഇതിന്​ മുമ്പ്​ മഹാരാഷ്​ട്രയിൽ 50,000ൽ താഴെ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 49,447 പേർക്കാണ്​ അന്ന്​ രോഗബാധ സ്ഥിരീകരിച്ചത്​. പിന്നീടുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത്​ പ്രതിദിനം 50,000ത്തിലേറെ രോഗികളുണ്ടായിരുന്നു.

അതേസമയം, മുംബൈയിലും സ്ഥിതി മെച്ചപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. 2662 പേർക്കാണ്​ മുംബൈയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 78 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. മാർച്ചിന്​ ശേഷം ഇതാദ്യമായാണ്​ മുംബൈയിൽ രോഗികളുടെ എണ്ണം ഇത്രത്തോളം കുറയുന്നത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com