മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് 47,288 കേസുകള്‍; മുംബൈയില്‍ മാത്രം 9857 പേര്‍ക്ക് രോഗം

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30,57,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് 47,288 കേസുകള്‍; മുംബൈയില്‍ മാത്രം 9857 പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 47,288 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30,57,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 26,252 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 25,49,075 ആയി ഉയര്‍ന്നു. 155 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 56,033 ആയി. നിലവില്‍ നാലര ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

മുംബൈയില്‍ മാത്രം 9857 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 4,62,302 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3357 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ മുംബൈയില്‍ മാത്രം 21 പേര്‍ വൈറസ്് ബാധയെ തുടര്‍ന്ന് മരിച്ചതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com