മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശ​ങ്ക; ഇന്ന് 49,447 കോ​വി​ഡ് കേസുകള്‍

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശ​ങ്ക; ഇന്ന് 49,447 കോ​വി​ഡ് കേസുകള്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇന്ന് 277 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 55,656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,821 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 4,01,172 പേരാണ് ചികിത്സയില്‍. 24,95,315 പേര്‍ക്കാണ് ആകെ രോഗ മുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ മാത്രം 9,090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,322 പേര്‍ക്കാണ് രോഗ മുക്തി. 27 പേര്‍ മരിച്ചു. നിലവില്‍ മുംബൈ നഗരത്തില്‍ മാത്രം 62,187 ആക്ടീവ് കേസുകള്‍. 3,66,365 പേര്‍ക്കാണ് മുംബൈയില്‍ രോഗ മുക്തി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര.

No stories found.
Anweshanam അന്വേഷണം
www.anweshanam.com