മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; ഇ​ന്ന് 23,179 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,70,507 ആ​യി ഉ​യ​ര്‍​ന്നു
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; ഇ​ന്ന് 23,179 പേ​ര്‍​ക്ക് കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23,179 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ 30 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23,70,507 ആ​യി ഉ​യ​ര്‍​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 84 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 53,080 ആ​യി. 9,138 പേ​രാ​ണ് ഇ​ന്ന് കോ​വി​ഡ് മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ട​ത്. 21,63,391 പേ​ര്‍ ഇ​തു​വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് മു​ക്ത​രാ​യി.

നിലവില്‍ 1,52,760 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈയില്‍ മാത്രം 2377 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com