കൊവിഡ്: മഹാരാഷ്ട്രയില്‍ 3752 പുതിയ കേസുകള്‍; മരണം 100
India

കൊവിഡ്: മഹാരാഷ്ട്രയില്‍ 3752 പുതിയ കേസുകള്‍; മരണം 100

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി. ഇതുവരെ 5,751 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

By Sreehari

Published on :

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 3,752 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി.

100 പേര്‍ ഇന്ന് രോഗം ബാധിച്ച് മരിച്ചു. ഇതുവരെ 5,751 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 60,838 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1,672 പേരാണ് രോഗമുക്തി നേടിയതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയിലെ ധാരാവിയില്‍ ഇന്ന് പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് ധാരാവിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Anweshanam
www.anweshanam.com