ഓൺലൈൻ ചൂതാട്ട പരസ്യം: താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവർക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്
ഓൺലൈൻ ചൂതാട്ട പരസ്യം: താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് താരങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവർക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്.

Also read: ഓണ്‍ലൈന്‍ ചൂതാട്ടം; വലവിരിച്ച് ഇഡി

ഓൺലൈൻ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. താരങ്ങൾ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണോ എന്ന് കൂടി കോടതി ചോദിച്ചു. താരങ്ങൾക്ക് കോടതി നോട്ടീസും അയച്ചു.

Also read: ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം; ചിന്തിക്കാന്‍ സമയമായി കേരളമേ...

ചൂതാട്ട ആപ്ലിക്കേഷനുകളില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഹമ്മദ് റിസ്വി സമര്‍പ്പിച്ച കേസിന് പിന്നാലെയാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

Related Stories

Anweshanam
www.anweshanam.com