മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

കൃഷി ആവശ്യങ്ങള്‍ക്കായി പിതാവ് തുറന്ന കുഴല്‍ കിണറിലാണ് കളിക്കുന്നതിന് ഇടയില്‍ കുഞ്ഞ് വീണത്
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു. ഹര്‍കിഷന്‍-കപൂരി ദമ്പതികളുടെ മകൻ പ്രഹഌദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

നിവാഡയില്‍ ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 200 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ശ്രമം. കൃഷി ആവശ്യങ്ങള്‍ക്കായി പിതാവ് തുറന്ന കുഴല്‍ കിണറിലാണ് കളിക്കുന്നതിന് ഇടയില്‍ കുഞ്ഞ് വീണത്.

കുഞ്ഞിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. സൈന്യവും, ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Stories

Anweshanam
www.anweshanam.com