മധ്യപ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്
India

മധ്യപ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്

താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

News Desk

News Desk

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം പ്രഭുറാം ചൗധരിതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും കൊറോണ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യണംമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി.

തൊഴില്‍ വകുപ്പ് മന്ത്രി , മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ജലവകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടിക ജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com