മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു
India

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.

By News Desk

Published on :

മധ്യപ്രദേശ്: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ്പി - ബിജെപി സഖ്യമുണ്ടായപ്പോള്‍ മായാവതി മന്ത്രിസഭയിലും അംഗമായിരുന്നു. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ലാല്‍ജി ബിഹാര്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖവും മൂത്രതടസ്സവും കാരണം ജൂണ്‍ 11നാണ് ലാല്‍ജി ടണ്‍ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ഇതിനിടെ ആന്തരിക രക്തസ്രാവമുണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Anweshanam
www.anweshanam.com