രാഷ്ട്രീയക്കാരനേക്കാളേറെ ഒരു നല്ല മനുഷ്യൻ; വ്യത്യസ്തനാണ് മാരി മുത്തു

എന്നാൽ വീട്ടിൽ ഗജ ചുഴലിക്കാറ്റ് വന്നപ്പോൾ മേൽക്കൂരയും പറന്നു പോയി.ടാർപോളിൻ ഷീറ്റ് കൊണ്ട് തത്കാലത്തേക്ക് മേൽക്കൂര മറച്ചു.
രാഷ്ട്രീയക്കാരനേക്കാളേറെ ഒരു നല്ല മനുഷ്യൻ;  വ്യത്യസ്തനാണ്  മാരി  മുത്തു

ചില രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനാണ് മാരി മുത്തു.തിരുത്തിരിപോണ്ടിയിലെ സി പി ഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വര്ഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് സജീവമാണ് അദ്ദേഹം.

എന്നാൽ ഓലമേഞ്ഞ കുടിലിലാണ് ഇപ്പോഴും താമസം. എന്നാൽ വീട്ടിൽ ഗജ ചുഴലിക്കാറ്റ് വന്നപ്പോൾ മേൽക്കൂരയും പറന്നു പോയി.ടാർപോളിൻ ഷീറ്റ് കൊണ്ട് തത്കാലത്തേക്ക് മേൽക്കൂര മറച്ചു.

ഭാര്യ ജയസുധയും അമ്മയും കർഷക തൊഴിലാളികളാണ്. ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് മാരി മുത്ത് മത്സരിച്ചത്.അണ്ണാ ഡി എം കെ യുടെ സുരേഷ് കുമാർ ആയിരുന്നു എതിരാളി.ഒരു കോടീശ്വരനുമായി ഏറ്റുമുട്ടി ഇപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുകയാണ് മാരി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com