പാചകവാതക വിലയില്‍ വര്‍ധന
India

പാചകവാതക വിലയില്‍ വര്‍ധന

ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില അനുസരിച്ച്‌ ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി.

By News Desk

Published on :

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ധന. ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില അനുസരിച്ച്‌ ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി.

കൊല്‍ക്കത്തയില്‍ നാലര രൂപ കൂട്ടിയതോടെ 620 രൂപയാണ് സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ 594, 610 എന്നിങ്ങനെയാണ് സബ്സിഡി രഹിത പാചകവാതകത്തിന്റെ വില. കഴിഞ്ഞമാസം സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില തിരിച്ചുകയറുന്നതാണ് പാചകവാതക വില വർധിക്കാൻ കാരണമായത്.

അതേസമയം തുടര്‍ച്ചയായ വിലവർധനക്ക് ശേഷം രണ്ടു ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 80.43 പൈസയും ഡീസല്‍ ലിറ്ററിന് 80.53 പൈസയുമാണ് ഇന്നത്തെ വില. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധന വില.

Anweshanam
www.anweshanam.com