യുപിക്കു പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍

ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്
 യുപിക്കു പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍

ഭോപ്പാല്‍: യുപിക്കു പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം പ്രാബല്യത്തിലായി. ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

ഈ നിയമം അനുസരിച്ച്‌ ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ അന്‍പതിനായിരം രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീകള്‍ മതം മാറുകയാണെങ്കില്‍ ആ വിവാഹത്തൈ ഇനിമുതല്‍ അസാധുവായി പ്രഖ്യാപിക്കും.

എന്നാല്‍ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയാല്‍ വിഷയം പരിഗണനയിലെടുക്കും. നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനം തടയുന്നതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഹരിയാനയിലും ലൗ ജിഹാദ് നിയമംപ്രാബല്യത്തില്‍കൊണ്ടുവരുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com