ലോക് സഭ ജീവനകാര്‍ക്ക് ഇനി മുതല്‍ സ്വന്തമായി യൂണിഫോം വാങ്ങാം
India

ലോക് സഭ ജീവനകാര്‍ക്ക് ഇനി മുതല്‍ സ്വന്തമായി യൂണിഫോം വാങ്ങാം

പാര്‍ലമെമെന്റ് ലോക്‌സഭയിലെ ജീവനക്കാരുടെ യൂണിഫോം ഇനിമുതല്‍ മേലധികാരികളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കില്ല.

News Desk

News Desk

ന്യൂഡെല്‍ഹി: പാര്‍ലമെമെന്റ് ലോക്‌സഭയിലെ ജീവനക്കാരുടെ യൂണിഫോം ഇനിമുതല്‍ മേലധികാരികളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കില്ല. രണ്ടു വര്‍ഷത്തിലൊരിക്കല്‍ യൂണിഫോം വിതരണം ചെയ്യുന്ന രീതിയിലാണ് മാറ്റം. വാര്‍ഷിക യൂണിഫോം അലവന്‍സ് സംവിധാനം നടപ്പിലാക്കും - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.സ്വ ഇഷ്ടപ്രകാരം ആവശ്യാനുസരണം പുതിയവ വാങ്ങി ഉപയോഗിക്കുവാനുള്ള അനുമതിയാണ് ലോകസഭാ ജീവനകാര്‍ക്ക് ലഭ്യമായിട്ടുള്ളത്.

ലോക്‌സഭ നിശ്ചയിച്ചിരുന്ന അഞ്ചു തുന്നല്‍ക്കാരായിരുന്നു ഇത്രയും കാലം ജീവനക്കാരുടെ യൂണിഫോം തയ്യിപ്പിച്ചിരുന്നത്. പുതിയ സംവിധാനമനുസരിച്ച് ജീവനകാര്‍ക്ക് പ്രതിവര്‍ഷം അലവന്‍സ് ലഭിക്കും. സ്ത്രീ ജീവനകാര്‍ ക്ക് 17000 രൂപ. പുരുഷന്മാര്‍ക്ക് 16000 രൂപ. പാര്‍ലമെന്റ് സെക്രട്ടേറിയറ്റിന്റെ അഞ്ച് പ്രധാന ശാഖകളില്‍ നിന്നുള്ള , റിപ്പോര്‍ട്ടിങ്, പട്ടിക ഓഫീസ്, സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ വാര്‍ഷിക അലവന്‍സിന് അര്‍ഹരാ യിരിക്കും.രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്നതിന് പകരം ജീവനക്കാര്‍ക്ക് അവരുടെ പുതിയ യൂണിഫോം ആവശ്യമുള്ളപ്പോഴെല്ലാം വാങ്ങാന്‍ കഴിയുമെന്നതാണ് പുതിയ അലവന്‍സ് സംവിധാനം. ജീവനകാര്‍ക്ക് യൂണിഫോം വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഗുണനിലവാരത്തിന്റെ നിശ്ചിത വര്‍ണ്ണ പാറ്റേണുകള്‍ പാലിക്കണം -അധികൃതര്‍ പറഞ്ഞു.

വനിതാ ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് ഒരു നിശ്ചിത പാറ്റേണ്‍ സാരിയാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സഫാരി സ്യൂട്ടുകളാണ്. നിറം: നീല, ഫോണ്‍, പ്രഷ്യന്‍ നീല, ചാര്‍കോള്‍. ശൈത്യകാലത്ത് പുരുഷന്മാരും സ്ത്രീകളും ബ്ലേസറുകളും ബട്ടണ്‍ അപ്പ് കോട്ടും ധരിക്കും. ചേംബര്‍ അറ്റന്‍ഡറുമാര്‍ക്ക്പ്രതിര്‍ഷം 8000 രൂപ.

ഡ്രൈവര്‍മാര്‍ക്ക് 9000 രൂപ യൂണിഫോം അലവന്‍സായി ലഭിക്കും. പാര്‍ലമെന്റ് സുരക്ഷാ വിഭാഗം വനിതാ ഓഫീസര്‍മാര്‍ക്ക് പ്രതിവര്‍ഷ യൂണിഫോം അലവന്‍സ് 17000 രൂപ. പുരുഷന്മാര്‍ക്ക് 16000 രൂപ.

Anweshanam
www.anweshanam.com