ബീഹാര്‍: എല്‍ജെപി ഒറ്റക്ക് മത്സരിച്ചേക്കും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി
ബീഹാര്‍: എല്‍ജെപി ഒറ്റക്ക് മത്സരിച്ചേക്കും

ന്യൂഡെല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി). ഇന്ന് (ഒക്ടോബര്‍ നാല്) ചേര്‍ന്ന പാര്‍ലമെന്റ് ബോര്‍ഡ് യോഗമാണ് ബിഹാര്‍ ഘടകം ദേശീയ ജനാധിപത്യ മുന്നണിയില്‍ (എന്‍ഡിഎ) യില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ചത് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

എന്‍ഡിഎ പങ്കാളികളുമായി സൗഹൃദ മത്സരം ഒഴിവാക്കുമെന്നു നേരത്തെ പറഞ്ഞിരുന്നതാണ് എല്‍ജെപി. ഇപ്പോള്‍ പറയുന്നത് ജെഡി (യു) സ്ഥാനാര്‍ത്ഥി കള്‍ക്കെതിരെ എല്‍ജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചേക്കുമെന്നാണ്. പക്ഷേ ജെഡിയുവിന്റെ മുഖ്യ സഖ്യക ക്ഷിയായ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തങ്ങള്‍ മത്സരംഗത്തുണ്ടാകില്ലെന്നാണ് എല്‍ജെപി നേതൃത്വം പറയുന്നത്.

മത്സരിക്കാന്‍ 42 സീറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് പിന്മാറുമെന്നാണ് എല്‍ജെപി ഭീഷണി. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബിഹാറില്‍ 243 സീറ്റുകളില്‍ 143 എണ്ണം പാര്‍ട്ടി മത്സരിക്കുമെന്ന് എല്‍ജെപി നേതൃത്വം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുമായി അഭിപ്രായ വ്യത്യാസവുമില്ലെന്ന് പറയുമ്പോള്‍ എന്‍ഡിഎ പങ്കാളിയായ ജെഡി (യു) യവിനെതിരെ നിറയൊഴിക്കുകയാണ് എല്‍ജെപി. ബീഹാര്‍ വികസനമെന്ന വോട്ടെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാറിനെ എല്‍ജെപി പ്രസിഡന്റ് ചിരാഗ് പാസ്വാന്‍ വിമര്‍ശിച്ചു. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നില്ലെന്ന പ്രമേയം എല്‍ജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഒക്ടോബര്‍ നാലിന് യോഗം ചേരും. ജെഡിയുവുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചയായിരിക്കും മുഖ്യ അജണ്ട.

Related Stories

Anweshanam
www.anweshanam.com